പാക്കിസ്ഥാന്‍ സ്ഫോടനം: മരണം 27 ആയി

News Photo 1 - Other Countries - Otta Nottathil - pak_blast_27_killed
കറാച്ചി: പാക്കിസ്ഥാനില്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ റെയ്ല്‍വേ സ്റേറഷനിലുണ്ടായ സ്ഫോടനത്തില്‍ മരണം 27 ആയി. 62 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 14 പേര്‍ രക്ഷാസേനാംഗങ്ങളുമുണ്ട്. പരുക്കേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. ഇനിയും മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് വിവരം. സ്ഫോടനത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഏറ്റെടുത്തു. ബലൂചിസ്ഥാന്‍റെ പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്തിട്ടു മേഖലയെ അവഗണിക്കുന്നതിനുള്ള പ്രതികാരണമാണിതെന്നു ബിഎല്‍എ.

ബലൂചിസ്ഥാനിലെ ഏറ്റവും തിരക്കേറിയ റെയ്ല്‍വേ സ്റേറഷനാണ് ക്വറ്റ. ഇന്ന് രാവിലെ ഒമ്പതിനു പെഷവാറിലേക്ക് സര്‍വീസ് നടത്തുന്ന ജാഫര്‍ എക്സ്പ്രസ് പുറപ്പെടുന്നതിനു തൊട്ടുമുന്‍പാണു സ്ഫോടനം. ഈ ട്രെയ്നില്‍ കയറാനായി നൂറുകണക്കിനാളുകള്‍ പ്ളാറ്റ്ഫോമിലുണ്ടായിരുന്നു. റെയ്ല്‍വേ സ്റേറഷനിലെ ബുക്കിങ് ഓഫിസിനു സമീപത്തായിരുന്നു സ്ഫോടനം.

ബലൂചിസ്ഥാന്‍റെ മോചനത്തിനുവേണ്ടി 2000 ല്‍ രൂപീകരിച്ചതാണു ബിഎല്‍എ. ബലൂച് ജനതയ്ക്ക് സ്വയം നിര്‍ണയാവകാശം, പാക്കിസ്ഥാനില്‍ നിന്നു മോചനം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി 2004 മുതല്‍ സായുധ പോരാട്ടത്തിലാണ് സംഘടന. 2006 ഏപ്രിലില്‍ ബിഎല്‍എയെ പാക് ഭരണകൂടം ഭീകര സംഘടനയായി പ്രഖ്യാപിച്ചു.
- dated 10 Nov 2024

Comments:

Keywords: Other Countries - Otta Nottathil - pak_blast_27_killed Other Countries - Otta Nottathil - pak_blast_27_killed,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

Priest_killed_by_falling_crucifix_during_live_straming_mass_oct_18_2026
മറ്റു രാജ്യങ്ങള്‍ പ്രാര്‍ത്ഥന നയിക്കുന്നതിനിടെ ഭിത്തിയിലെ കൂറ്റന്‍ കുരിശ് ഇളകിവീണു; ഇക്വഡോറില്‍ കത്തോലിക്കാ വൈദികന് ദാരുണാന്ത്യം; ഞെട്ടലോടെ വിശ്വാസി സമൂഹം
മറ്റു രാജ്യങ്ങള്‍ നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ക്കെതിരായ വൈശഹത്യ തുടരുന്നു
മറ്റു രാജ്യങ്ങള്‍ ഇസ്രയേലില്‍ പാസ്ററര്‍മാരുടെ ഉച്ചകോടി നടത്തി
മറ്റു രാജ്യങ്ങള്‍ അയ്യായിരം വനിതാ ചാവേറുകളെ റിക്രൂട്ട് ചെയ്തെന്ന് കൊടും ഭീകരന്‍ മസൂദ് അസര്‍
മറ്റു രാജ്യങ്ങള്‍ ഹോങ്കോങ് തീപിടിത്തം; മരണസംഖ്യ 128 ആയി
മറ്റു രാജ്യങ്ങള്‍ ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ്
മറ്റു രാജ്യങ്ങള്‍ സുഡാന്‍ പ്രതിസന്ധി: ഡാര്‍ഫറില്‍ അതിക്രമങ്ങളും കൂട്ടക്കൊലകളും രൂക്ഷമാകുന്നു